ബംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അറസ്റ്റില്‍,പത്തനംതിട്ട അടൂര്‍ സ്വദേശിനി ഗംഗ ആണ് കൊല്ലപ്പെട്ടത്
Updated: Nov 27, 2026, 16:36 IST
ബംഗളൂരു: ബംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു. പത്തനംതിട്ട അടൂര്‍ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലം സ്വദേശിയായ ഗോകുല്‍ കൃഷ്ണയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
തവക്കല്‍ മസ്താന്‍ ദര്‍ഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ നഴ്‌സിംഗ് പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.