ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം; വണ്ടാനം മെഡിക്കല്‍ കോളജില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തും
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവ് ശേഖരിക്കാന്‍ റീ പോസ്റ്റ്മോര്‍ട്ടം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം നടത്തും.
ഇന്ത്യയില്‍ നിയമപരമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം നേരത്തെ ഉസ്ബെക്കിസ്ഥാനില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയയാണ് കൊല്ലപ്പെട്ടത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം ആണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
റീ പോസ്റ്റ്മോര്‍ട്ടത്തിനായി സാവരിയയുടെ ബന്ധുക്കള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. സാവരിയയെ സദറുല്‍ അനം ലാപ്‌ടോപ് ഉപയോഗിച്ച് തലക്കടിച്ച് കൊല്ലുകയായിരുന്നു.
അടിയേറ്റ സാവരിയയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് യുവാവ് ഉസ്‌ബെക്കിസ്ഥാനില്‍ അറസ്റ്റിലായിരുന്നു.
സാവരിയയും സദറുല്‍ അനവും സുഹൃത്തുക്കളായിരുന്നു. മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് സാവരിയ.