അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനിയോട് വിടപറഞ്ഞ് മലയാളി എൻജിനീയർ ; ചിക്കാഗോ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച് ഫാ. മാത്യു പള്ളിവാതുക്കൽ
May 25, 2026, 11:33 IST
എന്റെ ആത്മസുഹൃത്ത് പരേതനായ ജേക്കബ് പള്ളിവാതുക്കലിന്റെ ഏക മകനാണ് ഈ വൈദികൻ. കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപകസമിതിയിൽ ജേക്കബ് ചേട്ടനുണ്ടായിരുന്നു.സമിതിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ ദൈവത്തോടൊപ്പം ആണ്.
അദ്ദേഹത്തിന്റെ ജീവിതം, പരിശീലനം നേടിയാണ് ഈ വൈദികൻ വളർന്നത്. നവ വൈദികൻ എനിക്ക് സ്വന്തം മകനെപ്പോലെയാണ്.അഭിമാനം. സന്തോഷം 🙏🏽 ഫാ. മാത്യു പ്രൊ ലൈഫിന്റെ വക്താവായി ലോകത്ത് അറിയപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്. അഭിനന്ദനങ്ങൾ 🙏🏽ആശംസകൾ 🌹.
സാബു ജോസ് .
എറണാകുളം.
9446329343.