ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകീട്ടോടെയാണ് അപകടം ഉണ്ടാകുന്നത്

 
dubaiii

ദുബായ്: ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന്‍ പോള്‍ (27) ആണ് മരിച്ചത്. ദുബായിലെ ദി കാര്‍ സൂപ്പര്‍ സ്റ്റോറില്‍ വീഡിയോ ഗ്രാഫര്‍ ആയി ജോലി ചെയ്യുകയായിരുന്നു. 


ഇന്നലെ വൈകീട്ടോടെയാണ് അപകടം ഉണ്ടാകുന്നത്. ദുബായിലെ ശൈഖ് സായിദ് റോഡിലെ കാര്‍ ഷോറൂമിലെ ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്. ദുബായ് സിവില്‍ ഡിഫന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്


അപകടവിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി.
 സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷിജിന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അപകടത്തില്‍ മറ്റൊരാള്‍കൂടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയുണ്ടായി. എന്നാല്‍ ഇയാളെ തിരിച്ചറിയാനായിട്ടില്ല. 

അപകടത്തില്‍പ്പെട്ടവരുടെ പ്രാദേശികതയോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ സിവില്‍ ഡിഫന്‍സ് വെളിപ്പെടുത്തും.

വേനല്‍ച്ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും കടുത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Tags

Share this story

From Around the Web