സൈബര്‍ തട്ടിപ്പിന് അക്കൗണ്ട് നല്‍കിയ മലയാളി അറസ്റ്റില്‍, ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മലയാളിയിലേക്ക് എത്തിയത്
മുംബൈ: സൈബര്‍ കുറ്റവാളികള്‍ക്ക് ഇരകളുമായി സാമ്പത്തിക ഇടപാട് നടത്താന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് നല്‍കിയ മലയാളിയെ നവിമുംബൈ പൊലീ സ് അറസ്റ്റുചെയ്തു. കണ്ണൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ കരാറുകാരനുമായ ടി.പി ഷമീറിനെയാണ് കഴിഞ്ഞ മൂന്നിന് കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ബിസിനസ് പങ്കാളി ചതിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പ്രതി, മറ്റൊരാളുടെ ഉപദേശപ്രകാരം തന്റെ ബാങ്ക് അക്കൗണ്ട് സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ തട്ടിപ്പിന് ഇരയായ ആളുടെ പരാതിയില്‍ സാമ്പത്തിക ഇടപാട് നടന്ന ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം കണ്ണൂരിലേക്ക് നീളുകയായിരുന്നു.
ഇയാളുടെ അക്കൗണ്ട് മറ്റ് ആറോളം സാമ്പത്തിക തട്ടിപ്പുകള്‍ക്കും ഉപയോഗിച്ചതായും ഉത്തര്‍ പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പിനാണ് എന്ന് അറിഞ്ഞുകൊണ്ട് ബാങ്ക് അക്കൗണ്ട് നല്‍കി എന്നതാണ് പ്രതിക്കെതിരായ കുറ്റം.