മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു

 
222222

തിരുവനന്തപുരം: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ 'മാഗ്നിഫിക്ക ഹുമാനിത്താസി'ന്റെ മലയാള പരിഭാഷ 'മാനവമഹത്വം' പ്രകാശനം ചെയ്തു. തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന് ആദ്യപതിപ്പ് നൽകി പ്രകാശന കർമം നിർവഹിച്ചു.

ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, പരിഭാഷകനും കാർമൽ പബ്ലിഷിംഗ് ഹൗസ് ഡയറക്‌ടറുമായ ഫാ. ജെയിംസ് ആലക്കുഴിയിൽ ഒസിഡി, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജോൺ തെക്കേക്കര, പിഒസി ഡയറക്‌ടർ ഫാ. തോമസ് തറയിൽ, ഫാ. തോമസ് കുരിശിങ്കൽ ഒസിഡി, സിസ്റ്റർ ഫ്ലവർലെറ്റ് സിഎംസി എന്നിവർ സന്നിഹിതരായിരുന്നു. ചാക്രിക ലേഖനത്തിന്റെ മലയാളം പതിപ്പ് പ്രമുഖ കത്തോലിക്ക പബ്ലിഷിംഗ് സെന്‍ററുകളിലും ചർച്ച് ബുക്ക് സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്.

Tags

Share this story

From Around the Web