ആദ്യ ദിവ്യകാരുണ്യകോണ്‍ഗ്രസിനായി തയാറെടുത്തു മലാവി
Jul 15, 2025, 19:39 IST

ലിലോംഗ്വേ/മലാവി: ആദ്യ ദിവ്യകാരുണ്യകോണ്‍ഗ്രസിനായി തയാറെടുത്തു തെക്കുകിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവി. 'ദിവ്യകാരുണ്യം: പ്രത്യാശയുടെ തീര്‍ത്ഥാടകരുടെ ഉറവിടവും ഉച്ചകോടിയും' എന്നതാണ് ഓഗസ്റ്റ് 5 മുതല്‍ 9 വരെ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ പ്രമേയം.
2025 ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് 'വിശ്വാസം പുതുക്കാനും' 'സഭാ കൂട്ടായ്മ' വളര്‍ത്താനുമായി മലാവി കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (എംസിസിബി) നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടത്തുന്നത്.
രാജ്യത്തെ ലിലോംഗ്വേ അതിരൂപതയില്‍ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസ് 'മലാവിയിലെ സഭയ്ക്ക് ആത്മീയ നവീകരണത്തിന്റെ നിമിഷമായിരിക്കും' എന്ന് എംസിസിബി നാഷണല്‍ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോസഫ് സിക്വീസ് പറഞ്ഞു.