മലപ്പുറത്ത് പോലീസ് സ്റ്റേഷനിൽ വിളിച്ച് ഭീഷണിയും അസഭ്യവും: പ്രതി അറസ്റ്റിൽ
Sep 27, 2026, 13:44 IST
മലപ്പുറം: പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ മൈസൂരിൽ പിടിയിലായി. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജനെ(46)യാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിലേക്ക് തുടർച്ചയായി വിളിച്ച് ഇയാൾ പോലിസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സമാനമായ രീതിയിൽ മുൻപും ഫോൺ വിളിച്ചതിന് ഇയാളെ പൊലിസ് താക്കീത് നൽകി വിട്ടയച്ചിരുന്നതാണ്. എന്നാൽ ഇത് വകവയ്ക്കാതെ ഇയാൾ വീണ്ടും ശല്യപ്പെടുത്തൽ തുടർന്നു. പെട്രോൾ പമ്പിന് തീപിടിച്ചുവെന്ന് വ്യാജ സന്ദേശം നൽകി പൊലിസിനെ കബളിപ്പിച്ചതായും ഇയാൾക്കെതിരേ പരാതിയുണ്ട്.