മലപ്പുറം സ്‌ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍
Aug 9, 2026, 12:04 IST
മലപ്പുറം: മലപ്പുറത്തു നിന്നും അനധികൃത സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ നിര്‍ണായക അറസ്റ്റുമായി ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ മുഖ്യസൂത്രധാരന്‍ ഹാരിസ് ടി എ ആണ് പിടിയിലായത്. മഞ്ചേരിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി വാങ്ങിയതില്‍ ഹാരിസിന് പ്രധാന പങ്കുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇന്നലെയാണ് ഹാരിസിനെ എന്‍ഐഎ പിടികൂടിയത്. സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി സംഘടിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പങ്കുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് സംസ്ഥാനങ്ങളിലായി 19 ഇടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഈ കേസില്‍ കഴിഞ്ഞദിവസം കര്‍ണാടകയില്‍ നിന്നും മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ഹാരിസ് കൂടി പിടിയിലായതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.