മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാര്‍ഷികത്തിൽ ബഹ്‌റിനില്‍ ‘സുകൃതം 2025 സംഗമം’

ബഹ്‌റിന്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാമത് പുനരൈക്യ വാര്‍ഷിക ത്തിനോടനുബന്ധിച്ച് ഗള്‍ഫ് മേഖലയുടെ ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ രണ്ടു മുതല്‍ നാലുവരെ ബഹ്‌റിനില്‍ ‘സുകൃതം 2025 സംഗമം’ സംഘടിപ്പിക്കുന്നു.
ബഹ്‌റിനില്‍ നടക്കുന്ന ഗള്‍ഫുതല പുനരൈക്യ സംഗമത്തിന്റെ ഭാഗമായി യുഎഇ മലങ്കര കൗണ്‍ സിലിന്റെ നേതൃത്വത്തില്‍ യുഎഇയിലെ എട്ട് മലങ്കര കത്തോലിക്ക സമൂഹങ്ങളിലും നടത്തുന്ന ദീപശിഖാ പ്രയാണം മുസ്സഫ സെന്റ് പോള്‍ ദേവാലയത്തില്‍ ആരംഭിച്ചു.
ഫാ. ജോണ്‍സന്‍ പുതുപ്പറമ്പിലും കൗണ്‍സില്‍ ട്രഷറര്‍ സച്ചിന്‍ വറുഗീസും കമ്മറ്റിയംഗങ്ങളും ചേര്‍ന്ന് മലങ്കര കൗണ്‍സില്‍ ഭാരവാഹികളില്‍ നിന്ന് ദീപശിഖയും പതാകകളും സ്വീകരിച്ചു.
അബുദാബിയില്‍ എത്തിയ പ്രയാണത്തിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രല്‍ മലങ്കര സമൂഹം വൈസ് പ്രസിഡന്റ് സൈമണ്‍ കുഞ്ഞച്ചന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഗള്‍ഫ് മലങ്കര കത്തോലിക്കാ സഭ കോ-ഓര്‍ ഡിനേറ്റര്‍ ജോണ്‍ തുണ്ടിയത്ത് കോറെപ്പിസ്‌കോ പ്പെയും ഫാ. ജോണ്‍സന്‍ പുതുപ്പറമ്പിലും ചേര്‍ന്ന് അള്‍ത്താരയില്‍ ഒരുക്കിയിരുന്ന പ്രത്യേക പീഠത്തില്‍ ദീപശിഖയും പതാകകളും സ്ഥാപിച്ചു.
സെപ്റ്റംബര്‍ 14 ഞായര്‍ രാവിലെ 8 മണിക്ക് റാസ് അല്‍ ഖൈമ നഖീലിലെ സെന്റ് ആന്റണീസ് കത്തോലിക്ക ദേവാലയത്തിലും ഉച്ചകഴിഞ്ഞ് മൂന്നിന് ഷാര്‍ജ സെന്റ് മൈക്കിള്‍സ് കത്തോലിക്കാ ദേവാലയത്തിലും പ്രയാണത്തിന് സ്വീകരണം നല്‍കും.
സെപ്റ്റംബര്‍ 20-ന് അല്‍ ഐനിലും 21-നു ഫുജൈറയിലും 27-നു ദുബായിലെയും കത്തോലിക്ക ദൈവാലയങ്ങളിലെ മലങ്കര സമൂഹങ്ങള്‍ പ്രയാണത്തിന് സ്വീകരണം നല്‍കും. ദീപശിഖാ പ്രയാണം ജെബേല്‍ അലിയില്‍ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ദൈവാലയത്തില്‍ 28-ന് സമാപിക്കും.