മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ നിയുക്ത മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണം ഫെബ്രുവരി നാലിന്

 
malankara orthodox



കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍ മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെത്രാന്‍ സ്ഥാനാഭിഷേകം 2027 ഫെബ്രുവരി നാലിന് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ മാര്‍ ഏലിയാ ചാപ്പലില്‍ നടക്കും.

സെപ്തംബര്‍ 10ന് ഓണ്‍ലൈനായി ചേര്‍ന്ന സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റേതാണ് തീരുമാനം.

ഫാ.എല്‍ദോസ് എ.എ, ഫാ.സാംജി.റ്റി.ജോര്‍ജ്, ഫാ.ഷിബു വേണാട് മത്തായി,ഫാ.തോമസ് പോള്‍ റമ്പാന്‍ എന്നിവരെയാണ് ഓ?ഗസ്റ്റ് 27ന് മുളന്തുരുത്തിയില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മേല്‍പ്പട്ടസ്ഥാനത്തേത്ത് തിരഞ്ഞെടുത്തത്.

മെത്രാപ്പോലീത്താ സ്ഥാനാഭിഷേകത്തിന് മുന്നോടിയായി ഒക്ടോബര്‍ 27 ന് മൂന്ന് വൈദികര്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കും. ചടങ്ങ് പരുമല സെമിനാരിയില്‍ വെച്ച് നടത്തപ്പെടുമെന്ന് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അറിയിച്ചു.
 

Tags

Share this story

From Around the Web