മലങ്കര ഓര്‍ത്തഡോക്‌സ് പ്രാര്‍ത്ഥനാ യോഗ യുകെ യൂറോപ്പ് ആഫ്രിക്ക വാര്‍ഷിക കോണ്‍ഗ്രസ് ഭക്തിനിര്‍ഭരമായി
മലങ്കര ഓര്‍ത്തഡോക്‌സ് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥന യോഗത്തിന്റെ ആനുവല്‍ കോണ്‍ഫറന്‍സ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തി. പ്രസ്തുത കോണ്‍ഫറന്‍സ് രാവിലെ ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്റ്റഫാനൂര്‍ സ്റ്റീഫനോസ് തിരുമനസിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം 11:00 മണിയോടുകൂടി പ്രസ്തുത യോഗം ഭദ്രാസന മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ആരംഭിച്ചു. പ്രസ്തുത യോഗത്തില്‍ ഇടവ മെത്രാപ്പോലീത്തയുടെ അനുഗ്രഹ പ്രസംഗവും അതോടനുബന്ധിച്ച് നിലവിളക്ക് കത്തിച്ച് ഉദ്ഘാടന പ്രസംഗം നടത്തി.
ഈ വര്‍ഷത്തെ വാര്‍ഷിക കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയമായ കര്‍ത്താവേ ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ എന്നുള്ള വിഷയത്തെ ആസ്പദമാക്കി അനുഗ്രഹ പ്രഭാഷണം നടത്തുകയുണ്ടായി. അതിനുശേഷം പ്രാര്‍ത്ഥനയോഗ വൈസ് പ്രസിഡന്റ് റവ ഫാദര്‍ മാത്യൂസ് കുര്യാക്കോസ് സ്വാഗതം അര്‍പ്പിച്ചു. സ്വാഗത പ്രസംഗത്തിനുശേഷം ലണ്ടന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിന്റെ ഗായക സംഘത്തിന്റെ പ്രാര്‍ത്ഥന ഗാനത്തോട് കൂടി വചന ശുശ്രൂഷ ആരംഭിച്ചു. പ്രസ്തുത യോഗത്തില്‍ ആദ്യത്തെ വേദ പഠന ക്ലാസ് ഇടുക്കി ഭദ്രാസന തിലെ വൈദിക ശ്രേഷ്ഠന്‍ റവഫാദര്‍ ജോസ് സാമുവേല്‍ ചിന്താവിഷയത്തെ ആസ്പദമാക്കി ക്ലാസ് നടത്തി.
പ്രസ്തുത വേദ പഠനക്ലാസിനു ശേഷം ഉച്ച നമസ്‌കാരവും ഉച്ചഭക്ഷണത്തിനു ശേഷം ഗായകസംഘം ആത്മീയ കീര്‍ത്തനം ആലപിക്കുകയും അതിനുശേഷം സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ ദേവാലയത്തിന്റെ വികാരി ഫാദര്‍ നിതിന്‍ പ്രകാശ് കോശി ചിന്താവിഷയത്തെ ആസ്പദമാക്കി ക്ലാസ് നടത്തി. പ്രസ്തുത യോഗത്തില്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മിസ്റ്റര്‍ സോജി ടി മാത്യു ഡോക്ടര്‍ സെന്‍ കല്ലുപ്പുറം ഡോക്ടര്‍ റബേക്ക അലക്‌സാണ്ടര്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ മിസ്റ്റര്‍ ജേക്കബ് മുരിങ്ങയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രസ്തുത യോഗത്തിന്റെ നടത്തിപ്പിനു വേണ്ടി ഹെല്‍ത്താം സേഫ്റ്റിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ തോമസ് ജേക്കബ് ഡോക്ടര്‍ തോമസ് ഉമ്മന്‍ മിസിസ്സ് സാലി ജേക്കബ് ഫയര്‍ സേഫ്റ്റി ഓഫീസ് മിസ്റ്റര്‍ ജേക്കബ് മാത്യു എന്നിവരുടെ സേവനം പ്രശംസയ്ക്ക് ഇടം നല്‍കി. പ്രസ്തുത യോഗത്തില്‍ ഭദ്രാസന പ്രാര്‍ത്ഥനയോഗം മൂന്ന് സോണായിട്ട് തിരിക്കുകയും ഓരോ സോണിലും ഓരോ ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. നോര്‍ത്ത് സോണിലേക്ക് ആന്‍സി സ്‌കറിയ സെന്‍ട്രല്‍ സോണിലേക്ക് നോബിന്‍ ബേബി സൗത്ത് സോണിലേക്ക് രമിത്ത് രാജു എന്നിവരെ ഐകണ്‌ഠേന സോണല്‍ സെക്രട്ടറിമാരായിട്ട് തെരഞ്ഞെടുത്തു.
പ്രസ്തുത യോഗത്തിന്റെ അനുഗ്രഹമായ നടത്തിപ്പിനു വേണ്ടി ആങ്കറിംഗ് ടൈം കീപ്പിംഗ് നേതൃത്വം നല്‍കിയ വിസ്മയ വില്‍സണ്‍ നിധി മനോജ് എന്നിവരോട് യോഗം നന്ദി രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിന്റെ നടത്തിപ്പിനു വേണ്ടി റിസപ്ഷന്റെ ചുമതല വഹിച്ച ബിനോ ജോസഫ്, വിന്‍സി വില്‍സണ്‍, ആദില്‍ ദേവസ്യ ,എല്‍ദോ ബിജു ,അലീന ബിജു, അലീന ജേക്കബ്, ജോര്‍ജി ജെയിംസ്,അവിന്‍ എബ്രഹാം, റോബിന്‍ ഗീവര്‍ഗീസ് പാപ്പച്ചന്‍ , ജസ്റ്റിന്‍ ജോയ് , കെവിന്‍ കോശി ,സനല്‍ സണ്ണി എന്നിവരോടുമുള്ള നന്ദിയും സ്‌നേഹവും അറിയിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിന്റെ അനുഗ്രഹമായ നടത്തിപ്പിനു വേണ്ടി ഹോസ്പിറ്റലില്‍ ആന്‍ഡ് ഫുഡ് നേതൃത്വം നല്‍കിയതായ അജോ വര്‍ഗീസ്,ജേക്കബ് മാത്യു ,NM തോമസ്,വിനു ജോബ്, ബേബി കുട്ടി ജോര്‍ജ്, എല്‍ദോ ജോസഫ് ,സോമിനി മനോജ്,് സ്വീറ്റി റോഹന്‍, സാലി ജേക്കബ് , ജിബി ജോര്‍ജ് , ജേക്കബ് അലക്‌സാണ്ടര്‍, ബിനു മാത്യു,ടോണി തോമസ് ജോസഫ് ജോര്‍ജ് എന്നിവരുടെ സേവനം വളരെ അനുഗ്രഹമായി തീര്‍ന്നു.
പ്രസ്തുത യോഗത്തിന്റെ അനുഗ്രഹവുമായ നടത്തിപ്പിനുവേണ്ടി വളരെ മനോഹരമായ ഗാനം ആലാപനം ചെയ്ത ലണ്ടന്‍ സന്റ്ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിന്റെ ഗായക സംഘവും അതിന് നേതൃത്വം നല്‍കിയ സൈജു ചാക്കോടുമുള്ള നന്ദിയും രേഖപ്പെടുത്തി. യോഗത്തില്‍ പ്രാര്‍ത്ഥനാ യോഗ ജനറല്‍ സെക്രട്ടറി വില്‍സണ്‍ ജോര്‍ജ് നന്ദി രേഖപ്പെടുത്തി. ഹൃസ്വ സന്ദര്‍ശത്തിനു വേണ്ടി വന്നുചേര്‍ന്ന് ഇടവക വികാരി ഫാദര്‍ നിതിന്‍ പ്രസാദ് കോശിയുടെ മാതാവിന് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. യോഗം നടത്തുന്നതിന് വേണ്ടി ആദിത്യം വഹിച്ച ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ ദേവാലയത്തിനും അതിന് നേതൃത്വം നല്‍കിയ ഇടവക വികാരി നിതിന്‍ പ്രകാശ് കോശി, ഇടവക ട്രസ്റ്റീ ജോമോന്‍ ജോണ്‍ ഇടവക സെക്രട്ടറിമെല്‍ബിന്‍ ഫിലിപ്പ് ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരോടുള്ള നന്ദിയും യോഗം രേഖപ്പെടുത്തി.
ഭദ്രാസന മെത്രാപ്പോലീത്തായുടെ അനുഗ്രഹ ആശിര്‍വാദത്തോടുകൂടി പ്രസ്തുത യോഗം വൈകുന്നേരം 4: 30 ന് അവസാനിച്ചു. ഭദ്രാസത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്ന് 250 പരം ഇടവക പ്രതിനിധികള്‍ആണ് പങ്കെടുത്ത്ത്. ഇതിന് നേതൃത്വം നല്‍കിയ ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ Stephanos തിരുമനസിനോടും പ്രാര്‍ത്ഥനാ യോഗ വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് കുര്യാക്കോസ് ജനറല്‍ സെക്രട്ടറി വില്‍സണ്‍ ജോര്‍ജ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ജേക്കബ് മുരിങ്ങയില്‍ പ്രോഗ്രാം ട്രഷറര്‍ തോമസ് ഡേവിഡ് എല്ലാ ഇടവക പ്രാര്‍ത്ഥന യോഗ യൂണിറ്റ് സെക്രട്ടറി മാരോടും പ്രോഗ്രാം കമ്മറ്റിക്കും നന്ദി അറിയിച്ചു.