ലഹരിവിരുദ്ധ പോരാട്ടത്തിന് ശക്തിപകരാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഗാര്‍ഡിയന്‍സ്
തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന് ശക്തിപകരാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഗാര്‍ഡിയന്‍സ്. ഓര്‍ത്തഡോക്‌സ് സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനാചാരണവും ഗാര്‍ഡിയന്‍സ് സന്നദ്ധ സംഘടനയുടെ രൂപീകരണവും നടത്തി.
ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തിരുവനന്തപുരം സ്റ്റുഡന്റ് സെന്ററില്‍ നടന്ന സമ്മേളനം എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. സഭയുടെ ലഹരി വിരുദ്ധ സമിതി അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ പോളീകാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. സജി മേക്കാട്ട്, ഫാ. മാത്യു നൈനാന്‍, ഫാ. സന്തോഷ് വി. ജോര്‍ജ്, ഫാ. ജോസ് എം. ഡാനിയേല്‍, അലക്‌സ് മണപ്പുറത്ത്, ഡോ. റോബിന്‍ പി മാത്യു, മാമച്ചന്‍ മുട്ടേല്‍, ഒ. അച്ചന്‍കുഞ്ഞ്, ജോണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.