മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ പ്രാര്‍ത്ഥനാ യോഗ വാര്‍ഷിക സമ്മേളനം 16ന്

 
Prayer

മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ പ്രാര്‍ത്ഥനാ യോഗത്തിന്റെ ഒന്നാം വാര്‍ഷിക കോണ്‍ഫ്രന്‍സ് ഈ മാസം പതിനാറാം തീയതി ശനിയാഴ്ച ലണ്ടന്‍ ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച്  നടത്തുന്നു.


ഭദ്രാസക മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്‌റ്റെഫാനോസ് തിരുമേനിയുടെയും ഭദ്രാസന പ്രാര്‍ത്ഥനയോഗത്തിന്റെ വൈസ് പ്രസിഡന്റ് ഫാദര്‍ മാത്യൂസ് കുര്യാക്കോസ്, ഭദ്രാസന പ്രാര്‍ത്ഥനയോഗം ജനറല്‍ സെക്രട്ടറി  വില്‍സണ്‍ ജോര്‍ജിന്റെയും പ്രോഗ്രാം കണ്‍വീനര്‍ ജേക്കബ് മുരിങ്ങയിലിന്റെയും ഭദ്രാസനത്തിന്റെ എല്ലാ ദേവാലയത്തിന്റെയും യൂണിറ്റ് സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികളോടുകൂടി  നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.


വിശ്വാസികളായ ഏവരെയും ആ കോണ്‍ഫറന്‍സിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം  സാദരം ക്ഷണിച്ചുകൊള്ളുന്നു. പ്രസ്തുത യോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അധ്യക്ഷന്‍  വഹിക്കുന്നതും ഇടുക്കി Diosece OCYM Vice President Rev Fr. Jose Samuel, London St Gregorious Indian Orthodox Cathedral Vicar Rev Fr Nithin Prasad Koshy എന്നിവര്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോട് കൂടി ഈ വര്‍ഷത്തെ Prayer Group Annual Confrence ആരംഭിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രാര്‍ത്ഥനായോഗം വൈസ് പ്രസിഡന്റ് Rev ഫാദര്‍ മാത്യൂസ് കുര്യാക്കോസ്,(07832999325) Mr. വില്‍സണ്‍ ജോര്‍ജ്(07725737105), Mr Jacob Muringayil.(07735363614) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Tags

Share this story

From Around the Web