മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ കാര്‍ ലൈസില്‍ പുതിയ ദേവാലയത്തിന് തുടക്കം
Jul 20, 2025, 20:36 IST

കാര്‍ലൈസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട കാര്‍ലൈസ് എന്ന സ്ഥലത്ത് സെന്റ് മേരി മഗ്ദലനയുടെ നാമധേയത്തില്‍ പുതിയ ദേവാലയത്തിന് തുടക്കം കുറിച്ചു. ഫാ. ഡോ. സജി സി ജോണ്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.
കാര്‍ ലൈസിന്റെ സമീപപ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ദിവ്യ ബലിയില്‍ പങ്കെടുത്തത്. യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ജോണ്‍ സാമുവല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.