പെലിക്കന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മലങ്കര മെത്രാപ്പോലീത്ത ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ നിര്‍വഹിച്ചു

 
Gr

കാഞ്ഞിരമറ്റം  കുലയറ്റിക്കര പെലിക്കന്‍ സെന്ററിന്റെ കീഴില്‍ പുതുതായി നിര്‍മിക്കുന്ന പെലിക്കന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ നിര്‍വഹിച്ചു. 

തുടര്‍ന്നു നടന്ന യോഗത്തില്‍ അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, അനൂപ് ജേക്കബ് എം.എല്‍.എ, പെലിക്കന്‍ സെന്റര്‍ മാനേജിങ് ട്രസ്റ്റി ഫാ. സാംസണ്‍ മേലോത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പില്‍, സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്‌കോപ്പ, ഫാ. സോജന്‍ പട്ടശ്ശേരില്‍, പഞ്ചായത്തംഗം എം.എസ്. ഹമീദ്കുട്ടി, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിജു തോമസ്, ആര്‍. ഹരി, പ്രഫ. ഐസക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു. 


ചടങ്ങില്‍ ശ്രേഷ്ഠ ബാവായുടെ പ്രഥമ കാതോലിക്ക സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു. അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് ഡയറക്ടര്‍ തോമസ് ജോണ്‍ സ്‌പോണ്‍സര്‍ ചെയ്ത ലാബിന്റെ കൂദാശയും കെ. കുര്യാക്കോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ബാവ  നിര്‍വഹിച്ചു.


5 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാലയമാണ് പെലിക്കന്‍ സെന്റര്‍ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ടമായി പൊതുജന സഹകരണത്തോടെ 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആദ്യ നിലയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കുന്നത്.

Tags

Share this story

From Around the Web