മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം യുകെയുടെ യൂത്ത് ക്യാമ്പ് ആത്മീയതയുടെ യും സൗഹൃദത്തിന്റെയും ഒത്തുചേരലായപ്പോള്‍

 
Mcym

മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം (എം.സി.വൈ.എം) യുകെ സംഘടിപ്പിച്ച യൂത്ത് ക്യാമ്പ് ദ ബ്രിയാര്‍സ് കാത്തലിക് യൂത്ത് റിട്രീറ്റ് സെന്റര്‍ ഡെര്‍ബിയില്‍ നടന്നു.

വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങളാണ് മൂന്ന് ദിവസത്തെ ക്യാംപില്‍ ആത്മീയതയുടെയും സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെ ഭാഗമായത്. ഉദ്ഘാടനം എം.സി.വൈ.എം യുകെ ഡയറക്ടര്‍ ഫാ. ജിബു മാത്യു നിര്‍വഹിച്ചു. സ്വാഗതം പ്രസിഡന്റ് ജോര്‍ജീന്‍ ഷാജി, ജോബി ജോസ് ക്യാമ്പിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളും നിയമാനുസൃതങ്ങളുമുള്‍പ്പെടെ വിശദീകരിച്ചു.

ഫാ. കുര്യാക്കോസ് തിരുവാലില്‍, ഫാ.ജോണ്‍സണ്‍ പേഴുംക്കൂട്ടത്തില്‍ ഒ.ഐ.സി, ഫാ. റിനോ ജോണ്‍ വര്‍ഗീസ്, സിസ്റ്റര്‍ ഷീമ സത്യ ദാസ് എന്നിവര്‍ പങ്കെടുത്തു.

സുഹൃദ് ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ചെറു ഗ്രൂപ്പ് ആക്ടിവിറ്റികള്‍, പരിചയപ്പെടല്‍, ആത്മീയ ഒരുക്കം എന്നിവ നടന്നു. ക്യാമ്പിന്റെ രണ്ടാം ദിവസത്തെ ഇംഗ്ലീഷില്‍ കുര്‍ബാനയ്ക്ക് ഫാ. കുര്യാക്കോസ് തിരുവാലില്‍ മുഖ്യ കാര്‍മികനായി. സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയണ്‍ കോര്‍ഡിനേറ്റര്‍ വെരി ഡോ.കുര്യാക്കോസ് തടത്തില്‍ ചര്‍ച്ചകള്‍ നടത്തി. 'ക്രിസ്ത്യന്‍ വിവാഹ ജീവിതം' എന്ന വിഷയത്തില്‍ നടന്ന ക്ലാസ് നയിച്ചത് ഫാ. ജിജിമോന്‍ ജെ പുതുവീട്ടില്‍കാലം എസ് ജെ, ടീം ഗെയിമുകള്‍, സ്‌പോര്‍ട്‌സ് എന്നിവയും നടന്നു.


രാത്രി നടന്ന ആരാധനയും ആരാധനാഗീതങ്ങള്‍ക്കും ഫാ. ജിബു മാത്യു, ഫാ. ജെയിംസ് ഇലഞ്ഞിക്കല്‍, ബ്രദര്‍ ജിതിന്‍ തോമസ് ടിറ്റോ നേതൃത്വം നല്‍കി. മൂന്നാം ദിവസത്തെ മലയാളം കുര്‍ബാനയ്ക്ക് ഫാ. റിനോ ജോണ്‍ വര്‍ഗീസ് കാര്‍മികനായി. പ്രസിഡന്റ് ജോര്‍ജീന്‍ ഷാജി, ജനറല്‍ സെക്രട്ടറി റൂബന്‍ റെജി, വൈസ് പ്രസിഡന്റ് ബ്ലെസി ജിസ്സിന്‍, സെക്രട്ടറി ജാന്‍സി വര്‍ഗീസ്, ട്രഷറര്‍ ജോയല്‍ മനോജ്, സെനറ്റ് മെമ്പര്‍ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ നേതൃത്വംവഹിച്ചു.

Tags

Share this story

From Around the Web