മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന് പുതിയ നേതൃത്വം
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവളം സ്പാർക് പാസ്റ്ററൽ സെൻ്ററിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറായി ക്രിസ്റ്റി വർഗീസ് (ബത്തേരി), ജനറൽ സെക്രട്ടറിയായി സിജോ സി. ജോസഫ് (തിരുവനന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ സഭാതല യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. യൂഹോനോൻ മാർ അലക്‌സിയോസ്, വികാരി ജനറാൾ ഫാ. തോമസ് കയ്യാലയ്ക്കൽ, സഭാതല ഡയറക്‌ടർ റവ. ഡോ. പ്രഭീഷ് ജോർജ്, മുൻ പ്രസിഡൻ്റ് മോനു ജോസഫ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികൾ: ജിജോ ഇമ്മാനുവേൽ (പാറശാല), ജെർലിൻ ജോൺസൺ (പൂന-ഖഡ്‌കി), ബെൻസൻ ബാബു (മൂവാറ്റുപുഴ)-വൈസ് പ്രസിഡൻറുമാർ, പ്രിൻസ് റെജി (പത്തനംതി ട്ടെ)-ട്രഷറർ, ജോബിൻ ജി. ജോൺ (മാവേലിക്കര), സിജോ ജോസ് (പുത്തൂർ) ജോസ് മിൽട്ടൻ (മാർത്താണ്ഡം) -സെക്രട്ടറിമാർ, ഗിഫ്റ്റി അന്ന ജോർജ് (ഡൽഹി-ഗുഡ്‌ഗാവ്), സനൽ സാം (തിരുവല്ല) -സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.