മലങ്കര കത്തോലിക്കാ സഭ 95-ാം പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും സെപ്റ്റംബര്‍ 16 മുതല്‍

പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ 95-ാം പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില്‍ സെപ്റ്റംബര്‍ 16 മുതല്‍ 20 വ രെ അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂളിലെ മാര്‍ ഇവാനിയോസ് നഗറില്‍ നടക്കും.
16ന് വൈകുന്നേരം അഞ്ചിന് വിവിധ പ്രയാണങ്ങള്‍ക്ക് സമ്മേളന നഗറില്‍ സ്വീകരണം നല്‍കും.തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പതാക ഉയര്‍ത്തും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അടൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. മഹേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. 6.30ന് സ്റ്റീഫന്‍ ദേവസിയുടെ ഗാനസന്ധ്യ.
17 മുതല്‍ 19 വരെ വൈകുന്നേരം 6.30ന് ബൈബിള്‍ കണ്‍വന്‍ഷന്‍. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണം നടത്തും. 19ന് 1.30ന് അല്മായ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എം. ഫ്രാന്‍സിസ് ക്ലാസ് നയിക്കും. തട്ട സെന്റ ആന്റണീസ് പള്ളിയില്‍ നട ക്കുന്ന യുവജനസംഗമം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റ ണി എംപി സന്ദേശം നല്‍കും.
ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ക്ലാസ് നയിക്കും. കുട്ടികളുടെ സംഗമം ആനന്ദപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡോ. അലക്‌സ് ജോര്‍ജ് ക്ലാസ് നയിക്കും. വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോ സിന്റെ 1700-ാം വാര്‍ഷികം ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. വിവിധ സഭാ മേലധ്യക്ഷന്മാര്‍ പ്രസംഗിക്കും.
20ന് മലങ്കര സുറിയാനി കത്തോലിക്ക സഭാ സംഗമം. രാവിലെ 8.15 ന് അന്ത്യോക്യന്‍ സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് യൂസഫ് മൂന്നാമ ന്‍ യൗനാന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും മലങ്കര കത്തോലിക്കാ സഭയിലെ പിതാക്കന്മാര്‍ക്കും സ്വീകരണം. തുടര്‍ന്ന് ആഘോഷമായ സമൂഹബലി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. 11.45ന് മാര്‍ ഈവാനിയോസ് മെത്രാഭിഷേക ശ താബ്ദി സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. പി.എസ്. ശ്രീധരന്‍പിള്ള, രമേശ് ചെന്നിത്തല എന്നിവര്‍ പ്രസംഗിക്കും