മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി പ്രതിമാസ ഓഡിറ്റിങ് നടത്തുമെന്നു പ്രഖ്യാപനം. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപനം കാര്യക്ഷമമാക്കുന്നതിനും പുതിയ തീരുമാനം സഹായകരമാകും

 
 malanadu farmers society.jpg 0.3

പാറത്തോട്: ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി ഇനി മുതൽ പ്രതിമാസ ഓഡിറ്റിങ് നടത്തുമെന്നു പ്രഖ്യാപനം.

കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയം വിഹിതം 90 ശതമാനമായി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ചരിത്രപരമായ തീരുമാനങ്ങള്‍ക്കൊപ്പമാണു സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുതിയ ഓഡിറ്റിംഗ് ക്രമീകരണങ്ങളും സൊസൈറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

malanadu milk producers society-8

സംഘടനയുടെ സാമ്പത്തിക ഇടപാടുകളും ഭരണനടപടിക്രമങ്ങളും കൂടുതല്‍ കൃത്യതയോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഇനി മുതല്‍ എല്ലാ മാസവും 4-ാം തീയതിക്കും 10-ാം തീയതിക്കും ഇടയില്‍ ഓഡിറ്റിങ് നടത്തുമെന്നു വാര്‍ഷിക യോഗത്തില്‍ ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

പാറത്തോട്, അണക്കര എന്നീ കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും ഓഡിറ്റിങ് നടപടികള്‍ പൂര്‍ത്തിയാക്കുക. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിനും ശാഖകള്‍ കേന്ദ്രീകരിച്ചുള്ള ഏകോപനം കാര്യക്ഷമമാക്കുന്നതിനും പുതിയ തീരുമാനം സഹായകരമാകും. 

malanadu farmers society-2

കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സൊസൈറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സുതാര്യമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഭരണസമിതി കാണിക്കുന്ന ഈ താല്‍പര്യം ക്ഷീരമേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്നാണു പ്രതീക്ഷ.

Tags

Share this story

From Around the Web