മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിക്ക് 86.79 ലക്ഷം രൂപ ലാഭം. ക്ഷീരമേഖലയെ കരുത്തുറ്റതാക്കാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനങ്ങളെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍

 
 fr thomas mattamundayil malanadu farmers society-2.jpg 0.2

പാറത്തോട്: ക്ഷീരകര്‍ഷകരുടെ ഉന്നതക്ഷമതയും കൂട്ടായ്മയും ഉറപ്പാക്കിക്കൊണ്ട് മികച്ച പ്രവര്‍ത്തനവുമായി മുന്നേറുന്ന മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭം പുറത്ത്. 

86,79,905 രൂപയാണ് ഈ വര്‍ഷത്തെ സൊസൈറ്റിയുടെ ലാഭം. സൊസൈറ്റി കൈവരിച്ച ഈ നേട്ടത്തിന്റെ വലിയൊരു പങ്ക് കര്‍ഷകര്‍ക്ക് നേരിട്ട് തിരികെ നല്‍കിക്കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനമാണ് സൊസൈറ്റി കാഴ്ചവെച്ചിരിക്കുന്നത്.

malanadu milk producers society-4

സൊസൈറ്റിയുടെ ലാഭവിഹിതത്തില്‍ നിന്നും 56,04,096 രൂപ കര്‍ഷകര്‍ക്ക് ബോണസായും ഡിവിഡന്റായും തിരികെ നല്‍കി. കര്‍ഷകരുടെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ 68,06,052 രൂപയാണ് വിതരണം ചെയ്തത്. 

വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്ക് ആശ്വാസമേകാനായി 1,03,32,681 രൂപ ഇന്‍സെന്റീവ് നല്‍കി. കര്‍ഷകരുടെ മൃഗസംരക്ഷണ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ 5,39,470 രൂപയും സൊസൈറ്റി വഹിച്ചു. 

malanadu milk producers society-5

പദ്ധതിയുടെ ഭാഗമായി 213 കന്നുകുട്ടികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കി. ആകെ 2,43,090 കിലോ കാഫ് ഫീഡ്, കിലോയ്ക്ക് 20 രൂപ നിരക്കില്‍ (40% സബ്സിഡിയോടെ) കര്‍ഷകര്‍ക്കു നല്‍കിവരുന്നുണ്ടെന്നു മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വാര്‍ഷികത്തില്‍ ഡറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

ക്ഷീരമേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനും കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള മലനാട് സൊസൈറ്റിയുടെ ഈ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ വലിയ പ്രശംസയാണ് പിടിച്ചുപറ്റുന്നത്. 

malanadu milk producers society-6

ഒരു സഹകരണ സ്ഥാപനം എങ്ങനെ കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം എന്നതിന്റെ മികച്ച ഉദാഹരണമാണു മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ഈ കണക്കുകള്‍. 

സാമ്പത്തിക ലാഭം കര്‍ഷകരിലേക്കു തന്നെ വിവിധ രൂപങ്ങളില്‍ തിരിച്ചെത്തിക്കുന്ന ഈ മാതൃക കേരളത്തിലെ ക്ഷീരമേഖലയ്ക്ക് വലിയ ഊര്‍ജ്ജമാണു പകരുന്നത്.

Tags

Share this story

From Around the Web