മലനാട് മില്‍ക്ക് സൊസൈറ്റി മൂന്നു പുതിയ കാലിത്തീറ്റകള്‍ വിപണിയിലിറക്കുന്നു. പോഷകഘടകങ്ങളുടെ വ്യത്യസ്തമായ അനുപാതത്തിലാണ് പുതിയ കാലിത്തീറ്റകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍

 
 fr thomas mattamundayil malanadu farmers society.jpg 0.3

കാഞ്ഞിരപ്പള്ളി: ക്ഷീരമേഖലയ്ക്ക് കരുത്തേകാൻ പുതിയ പദ്ധതിയുമായി മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി. ഈ വര്‍ഷം മുതല്‍ മൂന്നുതരം പുതിയ കാലിത്തീറ്റകള്‍ വിപണിയിലിറക്കുമെന്ന് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിൽ വെച്ചാണ് പ്രഖ്യാപനം നടത്തിയത്.

malanadu farmers society

മലനാട് കാറ്റില്‍ഫീഡ്, മലനാട് കാറ്റില്‍ഫീഡ് റിച്ച്,  മലനാട് കാറ്റില്‍ഫീഡ് എക്‌സ്ട്രാ  എന്നിവയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. കന്നുകാലികള്‍ക്കാവശ്യമായ പോഷകങ്ങള്‍ കൃത്യമായി ലഭ്യമാക്കി പാല്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുക എന്നതാണ് ഈ ഉല്‍പ്പന്നങ്ങളുടെ പ്രധാന ലക്ഷ്യം. കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള കാലിത്തീറ്റ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

malanadu farmers society-2

കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിച്ച്, പോഷകഘടകങ്ങളുടെ വ്യത്യസ്തമായ അനുപാതത്തിലാണ് പുതിയ കാലിത്തീറ്റകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഈ സംരംഭം വഴി സംസ്ഥാനത്തെ ക്ഷീരമേഖലയുടെ വളര്‍ച്ചയ്ക്ക് ശക്തമായ പിന്തുണ നല്‍കാന്‍ കഴിയുമെന്നാണ് മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ പ്രതീക്ഷയെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

Tags

Share this story

From Around the Web