മാര്‍ത്തോമാ ഭവനിലെ അതിക്രമങ്ങളില്‍ പ്രതിഷേധവുമായി മേജര്‍ സുപ്പീരിയേഴ്സ്

എറണാകുളം: കളമശേരി മാര്‍ത്തോമ ഭവനത്തിലെ സന്യസ്തര്‍ക്ക് നേരെയുണ്ടായ ഭീഷണിയിലും, കൈവശാവകാശമുള്ള ഭൂമിയില്‍ കോടതി വിധിയെ മറികടന്നുള്ള കൈയേറ്റത്തിലും കേരളത്തിലെ സന്യാസ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സിന്റെ കൂട്ടായ്മയായ കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് (കെസിഎംഎസ്) പ്രതിഷേധം രേഖപ്പെടുത്തി.
മാര്‍ത്തോമ ഭവനിലെ അംഗങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.
ആസൂത്രിതമായ ഈ ആക്രമണം കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
നീതി ലഭിക്കും വരെ മാര്‍ത്തോമ ഭവനൊപ്പം കേരളത്തിലെ എല്ലാ സന്യാസ സമര്‍പ്പിത സമൂഹങ്ങളും നിലകൊള്ളുമെന്ന് മേജര്‍ സുപ്പീരിയേഴ്സ് വ്യക്തമാക്കി.
മതഭേദമെന്യേ എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ട് പൊതുജന ക്ഷേമത്തിനായി സേവനം ചെയ്യുന്ന സന്യസ്തരെ ഭീഷണിപ്പെടുത്തി നിശ്ബ്ദരാക്കാം എന്നാരും കരുതേണ്ടതില്ല.
സാമൂഹിക ഐക്യത്തിന്റെയും സേവനത്തിന്റെയും സജീവ സാന്നിധ്യമായി തങ്ങള്‍ എല്ലായിടത്തും ഉണ്ടാകുമെന്നും സുപ്പീരിയേഴ്സ് വ്യക്തമാക്കി.
കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റര്‍ ആര്‍ദ്ര എസ്ഐസി, വൈസ് പ്രസിഡന്റ് ഫാ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി, ട്രഷറര്‍ ബ്രദര്‍ വര്‍ഗീസ് മഞ്ഞളി സിഎസ്ടി, എക്സിക്യൂട്ടീവ് അംഗ ങ്ങളായ ഫാ. ജോസ് അയ്യനകാനാല്‍ എംഎസ്ടി, സിസ്റ്റര്‍ ലിസി സിടിസി, സിസ്റ്റര്‍ മരിയ ആന്റോ സിഎംസി, സെക്രട്ടറി സിസ്റ്റര്‍ വിനീത സിഎസ്ജെ എന്നിവര്‍ പ്രസംഗിച്ചു.