കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടത്തിയ വൊക്കേഷന്‍ പ്രമോട്ടേഴ്‌സ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബ പ്രാര്‍ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം. ഭവനങ്ങളിലേക്ക് വൈദികരും സമര്‍പ്പിതരും ഇറങ്ങിച്ചെല്ലുമ്പോഴാണ് വൈദിക-സമര്‍പ്പിത വിളികള്‍ ലഭ്യമാകുന്നതെന്നും മാര്‍ തട്ടില്‍ ഓര്‍മ്മപ്പെടുത്തി.
വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് അധ്യക്ഷത വഹിച്ചു. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍നിന്നും സന്യാസ സമൂഹങ്ങളില്‍നിന്നും ദൈവവിളി പ്രോത്സാ ഹനത്തിന് നേതൃത്വം നല്‍കുന്ന 250 ഓളം വൈദികരും ബ്രദേഴ്‌സും സിസ്റ്റേഴ്‌സും സമ്മേളനത്തില്‍ പങ്കെടുത്തു.
ഫാ. റോയി കണ്ണഞ്ചിറ സിഎംഐ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോഷി പാണംപറമ്പില്‍, സിസ്റ്റര്‍ ഡിവീന സിഎസ്എം, സിസ്റ്റര്‍ വിജയ സിഎസ്, സിസ്റ്റര്‍ റോഷ്‌നി എസ്‌കെഡി, സിസ്റ്റര്‍ ബെറ്റി ഡിഎസ്ടി എന്നിവര്‍ പ്രസംഗിച്ചു.