ക്രൈസ്തവര്‍ക്ക് അതിന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍; പരിഗണിക്കുമെന്ന ഉറപ്പ് നല്‍കി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി

 
KIRAN RIJIJU



കൊച്ചി : രാജ്യത്തെ ക്രൈസ്തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നല്‍കണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനോട് അഭ്യര്‍ത്ഥിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. സഭയുടെ ആവശ്യത്തെ അനുകൂലമായി പരിഗണിക്കുമെന്ന ഉറപ്പ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി നല്‍കി. 

കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു കേന്ദ്ര മന്ത്രി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ ഷോണ്‍ ജോര്‍ജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് ഔദ്യോഗികമായി  വത്തിക്കാനിലേക്ക്  വീണ്ടും ക്ഷണം നല്‍കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. 

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്നും ന്യൂനപക്ഷ സമൂഹത്തിനുള്ള പിന്തുണ അറിയിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web