നാളെ സീറോമലബാര്‍സഭയില്‍ പ്രാര്‍ഥനാദിനമായി ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ ആഹ്വാനം
കൊച്ചി: പശ്ചിമേഷ്യയില്‍ ആരംഭിച്ച യുദ്ധം അതിവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ 2026 മാര്‍ച്ച് 6 വെള്ളിയാഴ്ച സീറോമലബാര്‍ സഭയില്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ആഹ്വാനം ചെയ്തു.
യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാര്‍ സഭയുടെ പ്രാര്‍ത്ഥനാപൂര്‍ണമായ പിന്തുണ അറിയിച്ച മേജര്‍ ആര്‍ച്ചുബിഷപ്പ്, പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പായുടെ ആഹ്വാനം രാഷ്ട്രനേതാക്കള്‍ തുറന്ന മനസ്സോടെ സ്വീകരിക്കപ്പെടുന്നതിനും, അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വം ആഹ്വാനംചെയ്യുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.