സീറോ മലബാര്‍ സഭയില്‍ മിഷന്‍ മാസാചരണത്തിന് ആരംഭം, ഉദ്ഘാടനം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വ്വഹിച്ചു

 
india 1


കൊച്ചി: സീറോ മലബാര്‍ സഭയില്‍ മിഷന്‍ മാസാചരണത്തിന്റെ ഉദ്ഘാടനം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ തിരി തെളിച്ചാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മിഷന്‍ മാസാചരണം ഉദ്ഘാടനം ചെയ്തത്. മാമ്മോദീസ സ്വീകരിച്ച ഓരോരുത്തരും പ്രേഷിതരാണെന്ന ബോധ്യത്തില്‍ വ്യക്തി, കുടുംബ, സഭാജീവിതത്തില്‍ പ്രേഷിതബോധം വളര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സീറോമലബാര്‍ സഭാ സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മിഷന്‍ മാസാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മിഷന്‍ മാസാചരണ പ്രാര്‍ത്ഥന നയിച്ചു. സീറോമലബാര്‍ മിഷന്‍ കമ്മിഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, സിസ്റ്റര്‍ ലിസ്യൂ തെരേസ് എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ സന്യാസ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാ ര്‍, വൈദികര്‍, സന്യസ്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2024ല്‍ പാലായില്‍ നടന്ന മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ നിര്‍ദേശപ്രകാരമാണ് ജനുവരിയില്‍ ആചരിച്ചിരുന്ന മിഷന്‍ വാരം ഒക്ടോബര്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മിഷന്‍ മാസമായി മാറ്റിയത്. ആഗോള കത്തോലിക്കാ സഭയുടെയും സീറോമലബാര്‍ സഭയുടെയും ഓരോ രൂപതയുടെയും മിഷന്‍, ഇടവക, കുടുംബം, വ്യക്തി എന്നീ നാലു തലങ്ങളെ അടിസ്ഥാനമാക്കിയാണ് മിഷന്‍ മാസാചരണം ക്രമീകരിച്ചിരിക്കുന്നത്.
ഔ
 

Tags

Share this story

From Around the Web