മൈനാഗപ്പള്ളി സി.എസ്.ഐ. സഭയുടെ ഇടവകരൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം

 
Csi bihsop
മൈനാഗപ്പള്ളി സി.എസ്.ഐ. സഭയുടെ ഇടവകരൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജൂബിലി സമ്മേളനം സി എസ് ഐ മദ്ധ്യകേരള മഹായിടവ റൈറ്റ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍
ഉദ്ഘാടനം ചെയ്തു. ആ സഭയില്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സ്‌തോത്രാരാധനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കഴിഞ്ഞ നാളുകളില്‍ ആ സഭയില്‍  ശുശ്രൂഷ ചെയ്ത ഇടവകപ്പട്ടക്കാരെ ആദരിച്ചു. 
ജൂബിലിയുടെ ഭാഗമായി ആ ഇടവകയിലെ ഭവനരഹിതനായ ഒരംഗത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ശില ആശീര്‍വ്വദിച്ചു. പുതിയ ഭവനം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടുനല്‍കിയ ആ സഭയിലെ അംഗവും മഹായിടവക എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ഡേവിഡ് ലൂക്കോസിനെ അഭിനന്ദിക്കുന്നു. പ്രസ്തുത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഈ കാലയളവില്‍ സഭയ്ക്ക് നല്ല നേതൃത്വം നല്‍കുന്ന ഇടവകവികാരി റവ. ക്രിസ് ഡേവിഡ് ഡാനിയേല്‍, ചര്‍ച്ച് കമ്മിറ്റി എന്നിവരെ അഭിനന്ദിച്ചു.

Tags

Share this story

From Around the Web