ക്രിസ്ത്യാനികളെ അക്രമിക്കുന്നവര്‍ക്ക് 11 ലക്ഷം ഉയര്‍ന്ന ഇനാം പ്രഖ്യപിച്ച് മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ.  അപലപിക്കാതെ കേരള ബി.ജെ.പിയും സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമ്രന്തിമാരും

 
Bjp

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ ക്രൈസ്തവരെ അക്രമിക്കുന്നതിന് ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി എം.എൽ.എ. സാംഗ്ലിളി മണ്ഡലത്തിൽ നിന്നും  ബിജെപി ടിക്കറ്റിൽ വിജയിച്ച ഗോപിചന്ദ് പടാൽക്കറാണ് ക്രിസ്ത്യാനികളുടെ തല അടിച്ചു പൊളിക്കു ന്നവർക്ക് മൂന്ന് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നത്.

പരസ്യമായി കൊലവിളി നടത്തിയിട്ടും ഇനാം ്രപഖ്യാപിച്ചിട്ടും മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

വധ ശ്രമമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ തീവ്ര ഹിന്ദുത്വ നിലപാട് പുലർത്തുന്ന ഗോപിചന്ദ് പടാൽക്കറാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നതും ഗൗരവതരമാണ്.

പടാൽക്കറുടെ പ്രസ്താവനക്കെതിരെ ഇക്കഴിഞ്ഞ ദിവസം മുംബൈ ആസാദ് മൈതാനിയിൽ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ പ്രതിഷേധയോഗം നടന്നിരുന്നു. എന്നിട്ടും സർക്കാരോ പൊലീസോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

തുടർന്ന് പടാൽക്കറിനെതിരേ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിസംഗത തുടരുകയാണ്. കേരളത്തിൽ ക്രൈസ്തവരെ കൂടെ നിർത്തി തിരഞ്ഞെടുപ്പ് ജയിക്കണമെന്ന് വ്യക്തമാക്കുന്ന ബി.ജെ.പി നേതൃത്വവും തൃശ്ശൂരിലെ പള്ളിയിൽ സ്വർണ്ണക്കിരീടം സമർപ്പിച്ച സുരേഷ്‌ഗോപിയും ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല.

മറ്റൊരു കേന്ദ്രമന്ത്രിയും കത്തോലിക്ക വിഭാഗത്തിൽപ്പെട്ട വിശ്വാസിയുമായ ജോർജ്ജ് കുര്യനും രപതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഗോപീചന്ദ് പടാൽക്കറുടെ വിവാദ ഇനാം രപഖ്യാപനത്തിന് മുമ്പ് തന്നെ മഹാരാഷ്ട്രയിലെ വിവിധ പഞ്ചായത്തുകളിലായുള്ള 199 അനധികൃത പളളികൾ പൊളിച്ചു നീക്കുമെന്ന് റവന്യൂ മന്ത്രി മഹാരാഷ്ട്ര നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമേ വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അനധികൃത പള്ളികളിലൂടെ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ടെന്ന് ബി.ജെ.പി നിയമസഭാംഗങ്ങളായ അനുപ് അഗർവാൾ, സുധീർ മുൻഗന്തിവാർ, സഞ്ജയ് കുട്ടെ, ഗോപിചന്ദ് പടാൽക്കർ എന്നിവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു.

മതം മാറിയവർക്ക് പട്ടികജാതി (എസ്.സി) വിഭാഗക്കാർക്കുള്ള ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാൻ സംവിധാനം ഒരുക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു.

ഇത്തരം നടപടികളുണ്ടായിട്ടും ബി.ജെ.പി കേന്ദ്ര- സംസ്ഥാന നേതൃതവങ്ങൾ മൗനം പാലിക്കുന്നതിൽ കത്തോലിക്ക സഭയ്ക്ക് കടുത്ത അമർഷമാണുള്ളത്. രാജ്യത്തെ ക്രൈസ്തവരോടുള്ള ബിജെപിയുടെ സമീപനത്തിൽ ഇരട്ടത്താപ്പെന്ന് കത്തോ ലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം വിമർശിച്ചതിന് പിന്നിലും മറ്റൊന്നല്ല.

രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026-ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കു ന്നതെന്നും പത്രം വിമർശിച്ചു.

ഗോവയിലും കേരളത്തിലുമുൾപ്പെടെ ക്രൈസ്തവരോ ടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശചെയ്യുകയാണെന്ന കുറ്റപ്പെടുത്തലും മുഖപ്രസംഗം നടത്തിയിരുന്നു.

Tags

Share this story

From Around the Web