മദ്രസ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്തു; മദ്രസ അധ്യാപകൻ പിടിയിൽ

 
44151

മലപ്പുറം: പത്തിലധികം മദ്രസ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ മദ്രസ അധ്യാപകൻ പിടിയിൽ. വളാഞ്ചേരി ആതവനാട് മദ്രസയിൽ ജോലി ചെയ്തിരുന്ന എ.കെ. മുഹമ്മദാണ് പിടിയിലായത്. 

ലൈംഗിക ചൂഷണത്തിന്‍റെ വിവരം ചില കുട്ടികൾ മാതാപിതാക്കളെ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുട്ടികൾ പീഡന വിവരം പുറത്തുപറഞ്ഞത്. പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.

ഇയാൾക്കെതിരെ വിവിധ ജില്ലകളിൽ നിരവധി പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags

Share this story

From Around the Web