മധ്യപ്രദേശിൽ അനധികൃത മദ്യവുമായെത്തിയ ട്രക്ക് തടയാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തി

 
445

ഇൻഡോർ: മധ്യപ്രദേശിൽ അനധികൃത മദ്യവുമായെത്തിയ ട്രക്ക് തടയാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തി. ഒരു കോൺസ്റ്റബിളിനു പരിക്കേറ്റു.

ഖാട്ടേഗാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിലീപ് പുരിയാണ് കൊല്ലപ്പെട്ടത്. കോൺസ്റ്റബിൾ സോഹൻ ജാട്ടിനു പരിക്കേറ്റു.

സംഭവത്തിൽ മദ്യക്കടത്തിന്‍റെ പ്രധാന സൂത്രധാരനെയും രണ്ടു സഹായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ദേവാസ് ജില്ലയിലാണു സംഭവം. ഇൻഡോർ-ബേട്ടൂൽ ഹൈവേയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

മദ്യനിരോധനമുള്ള ഗുജറാത്തിലേക്കായിരുന്നു മദ്യം കടത്തിയത്.

Tags

Share this story

From Around the Web