പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളേജിലെ എം. എഡ് ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ്
1960 ല്‍ ജോസഫ് പീറ്റിന്റെ നാമത്തില്‍ സ്ഥാപിതമായ പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളേജിലെ 2024-2026 ബി.എഡ് & 2023- 2025 എം. എഡ് ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തപ്പെട്ടു.
പ്രസ്തുത ചടങ്ങില്‍ മുഖ്യാതിഥിയായി സി എസ് ഐ മദ്ധ്യേകേരള മഹായിടവക ബിഷപ്പ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍
സംബന്ധിക്കുകയും ബിരുദദാന സന്ദേശം നല്‍കുകയും ചെയ്തു. കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലും നിലവില്‍ എം.എഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയുമായ ഡോ. ജിബി ജോര്‍ജ് പ്രഭാഷണം നടത്തി.
അക്കാദമിക തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിയവര്‍, ബി.എഡ്. ടോപ്പര്‍ സേതുലക്ഷ്മി റ്റി. റ്റി., എം.എഡ്. ടോപ്പറും യൂണിവേഴ്‌സിറ്റി ആറാം റാങ്ക് വിജയിയുമായ മഞ്ജു മറിയം ബെഹനാന്‍ എന്നിവരെ ആദരിച്ചു.
ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പല്‍ ഡോ. ആലി മോളി വര്‍ഗീസ്, ബര്‍സാര്‍ റവ. മാത്യു പി. ജോര്‍ജ്, അധ്യാപക, അനധ്യാപക സമൂഹം എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു.