മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം ഇന്ന് നടക്കും. ഇടയനൊപ്പം ആയിരിക്കാനൊരുങ്ങി മുപ്പത്തിയഞ്ചോളം കുട്ടികളും

 
leo papa food



റോം:റോമില്‍ നിന്നുള്ള ഇരുനൂറോളം വരുന്ന നിര്‍ധനരായ ആളുകള്‍ക്കൊപ്പം ഉള്ള ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഉച്ചഭക്ഷണം ഇന്ന് നടക്കും. ലൗദാത്തോ സി ഹയര്‍ എഡ്യൂക്കേഷന്‍ സെന്റര്‍, കാരിത്താസ്, റോം രൂപത എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാസില്‍ ഗാന്‍ഡോള്‍ഫോയിലെ പൊന്തിഫിക്കല്‍ ഗാര്‍ഡന്‍സിലുള്ള 'ബോര്‍ഗോ ലൗദാത്തോ സി' (ലൗദാത്തോ സി വില്ലേജ്) പരിസരത്ത് വച്ചായിരിക്കും ഈ പരിപാടി നടക്കുക.


 'മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം' എന്ന പേരില്‍ സംഘടിപ്പിച്ച ഈ കൂട്ടായ്മയില്‍ മുതിര്‍ന്നവര്‍ക്ക് പുറമെ മുപ്പത്തിയഞ്ചോളം കുട്ടികളും പങ്കെടുക്കുന്നുണ്ട്.

സൃഷ്ടിപ്രപഞ്ചത്തിന്റെ സംരക്ഷണത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകളോടെയും 'മിസ്സ പ്രോ കുസ്‌തോദിയ ക്രിയാസിയോണിസ്' വിശുദ്ധ കുര്‍ബാനയോടെയുമാണ് സവിശേഷമായ ഈ ദിനം ആരംഭിച്ചത്. 


തുടര്‍ന്ന്, ലൗദാത്തോ സി വില്ലേജിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ അതിഥികള്‍ക്കായി അവിടെയുള്ള പ്രകൃതിഭംഗിയും ചരിത്രശേഷിപ്പുകളും കോര്‍ത്തിണക്കിയുള്ള ഒരു ഗൈഡഡ് ടൂറും ഒരുക്കിയിരിക്കുന്നു.


പരിസ്ഥിതി സംരക്ഷണവും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള കരുതലുമെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് ഈ കൂട്ടായ്മയിലൂടെ മാര്‍പാപ്പ മുന്നോട്ട് വയ്ക്കുന്നത്. 


ദൈവത്തിന്റെ ഹൃദയത്തില്‍ ആരും തന്നെ മാറ്റിനിര്‍ത്തപ്പെടുന്നില്ല എന്ന സുവിശേഷസത്യത്തിന് സാക്ഷ്യം വഹിക്കാനാണ് സഭ ഇതിലൂടെ ശ്രമിക്കുന്നതെന്ന് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് ആര്‍ച്ച്ബിഷപ്പ് ലൂയിസ് മാരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.
 

Tags

Share this story

From Around the Web