എല്‍പിഎസ്ടി സമരം 143-ാം ദിവസത്തിലേക്ക്; ചര്‍ച്ചയ്ക്ക് ക്ഷണിക്കാതെ സര്‍ക്കാര്‍, അനുനയ സൂചനകളില്ല, യുപിഎസ്ടി ഉദ്യോഗാര്‍ത്ഥികളും സമരവുമായി രംഗത്ത്
 

 
valarmathy

 കഴിഞ്ഞ ആഴ്ച സമരനേതാവ് വളര്‍മതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരം 143-ാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുനയ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. തുടര്‍ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ടിട്ടില്ല.

 കഴിഞ്ഞ ആഴ്ച സമരനേതാവ് വളര്‍മതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

ഇന്ന് (നവംബര്‍ 25) ചേരുന്ന മന്ത്രിസഭാ യോഗത്തിലും എല്‍പിഎസ്ടി വിഷയം പരിഗണിക്കാനിടയില്ലെന്നാണ് സൂചന. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതിനിടെ, സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് യുപിഎസ്ടി ഉദ്യോഗാര്‍ത്ഥികളും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. 

സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നും, വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

Tags

Share this story

From Around the Web