സമരം കടുപ്പിച്ച് എല്‍ പി എസ് ടി  റാങ്ക് ഹോള്‍ഡേഴ്‌സ്. സെക്രട്ടറിയേറ്റിന് മുന്നില്‍ പുല്ല് തിന്ന് പ്രതിഷേധം

 
LPST



പി എസ് സി  നിയമനം നടപ്പാക്കാത്തതില്‍ പ്രതിഷേധം കടുപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലില്‍ പുല്ല് തിന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. 


സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരും ഉറപ്പും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സമരം കടുപ്പിക്കേണ്ടി വന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. 


പഠിച്ച് ജയിച്ചപ്പോള്‍ ഇവിടെ വന്നിരുന്ന് പുല്ല് തിന്നേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല മറുപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഹഗാര്‍ഥികള്‍ പ്രതികരിച്ചു.


ന്യായമായ ആവശ്യങ്ങളാണ് സര്‍ക്കാരിന്റെ മുന്നോട്ടു വെച്ചിരിക്കുന്നത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. 

ഏഴുതവണ സര്‍ക്കാര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായിട്ടില്ല.


അഞ്ചു ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സര്‍ക്കാര്‍ സമരാവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല. 

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തടസമെന്നാണ് വിവരം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കിയാല്‍ കുറച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എങ്കിലും ജോലി ലഭിക്കും.

Tags

Share this story

From Around the Web