എല്‍പിജി ക്ഷാമം! 10 കിലോ സിലിണ്ടര്‍ വിതരണം പരിഗണനയില്‍

 
SYLINDER


രാജ്യത്തെ എല്‍പിജി പ്രതിസന്ധി പരിഹരിക്കുന്നതിനായി നിലവിലുള്ള 14.2 കിലോ സിലിണ്ടറുകളില്‍ 10 കിലോ മാത്രം ഗ്യാസ് നിറച്ച് വിതരണം ചെയ്യാന്‍ എണ്ണോക്കമ്പനികള്‍ ആലോചിക്കുന്നു.

 സംഘര്‍ഷത്തെത്തുടര്‍ന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ഇറക്കുമതിയിലെ കുറവുമാണ് ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതല്‍ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 

14 കിലോ സിലിണ്ടറില്‍ 10 കിലോയെന്ന സ്റ്റിക്കര്‍ പതിപ്പിച്ചായിരിക്കും വിതരണം ചെയ്യുക. ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് സിലിണ്ടര്‍ വിലയിലും ആനുപാതികമായ കുറവ് വരുത്തും.

സാധാരണ ഗതിയില്‍ ഒരു സിലിണ്ടര്‍ 35-40 ദിവസം വരെ ലഭിക്കാറുണ്ടെങ്കില്‍, 10 കിലോ സിലിണ്ടര്‍ ഏകദേശം ഒരു മാസം വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

 എല്‍പിജി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ ഹോട്ടലുകളും ചായക്കടകളും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.

 വിതരണത്തിലെ സമയപരിധിയും മറ്റ് നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എണ്ണക്കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

Tags

Share this story

From Around the Web