കാസർഗോഡ് മറിഞ്ഞ എൽ പി ജി ഗ്യാസ് ടാങ്കറിൽ ചോർച്ച; പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു
Jul 25, 2025, 13:35 IST

കാസർഗോഡ് മറിഞ്ഞ എൽ പി ജി ഗ്യാസ് ടാങ്കറിൽ ഗ്യാസ് ചോർച്ച. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. രണ്ട് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർഗോഡ് പടന്നക്കാട് മറിഞ്ഞ എൽ പി ജി ഗ്യാസ് ടാങ്കർ മാറ്റുന്നതിനിടെ നേരിയ ഗ്യാസ് ചോർച്ച ഉണ്ടായത്.മറിഞ്ഞ ലോറി ഉയർത്തുന്നതിനിടെയാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.
പ്രദേശത്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ദേശീയ പാതയിൽ 9 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയ കോട്ടയിൽ നിന്ന് കല്ലൂരാവി വഴിയാണ് കടത്തി വിടുന്നത്. നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ മടിക്കൈ – കല്യാൺ റോഡ് – ആലയി വഴി കാഞ്ഞങ്ങാട് എത്തണം. നിലവിൽ ചരക്ക് വാഹന ഗതാഗതം നിർത്തി വെച്ചിരിക്കുകയാണ്.