സ്‌നേഹം വെറുമൊരു വികാരമല്ല, മറിച്ച് ഒരു തീരുമാനമാണ്'': ദമ്പതികളോട് ലെയോ പാപ്പ

 
leo papa


മനുഷ്യസ്‌നേഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവച്ചുകൊണ്ട്, സ്‌നേഹം എന്നത് താല്‍കാലികമായ ഒരു വികാരമല്ലെന്നും മറിച്ച് ഒരു തീരുമാനവും ഒരു യാത്രയും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ഉടമ്പടിയുമാണ് എന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ വ്യക്തമാക്കി. 


'യുക്യാറ്റ്: ലവ് ഫോറെവര്‍'  എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ ആമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം എടുത്തുപറഞ്ഞത്.

വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന യുവാക്കള്‍ക്കായി തയ്യാറാക്കിയ ഈ പഠനഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് നവംബറില്‍ പുറത്തിറങ്ങും.

 2025 മേയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിന് തൊട്ടുപിന്നാലെ ആയിരുന്നു ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്. 

നിങ്ങളുടെ ഹൃദയം ആഴമേറിയതും ആവേശഭരിതവും ശാശ്വതവുമായ സ്‌നേഹത്തിനായി കൊതിക്കുന്നു. 

ഈ ആഗ്രഹം യാദൃശ്ചികമല്ലെന്നും മറിച്ച് നിങ്ങള്‍ സ്‌നേഹത്തിനായി സൃഷ്ടിക്കപ്പെട്ടവരാണെന്നതിന്റെ അടയാളമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


''ദൈവത്തിന് മനുഷ്യസ്‌നേഹത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാനും അതിനെ രൂപാന്തരപ്പെടുത്താനും സാധിക്കും. 

സ്വയം ദാനമായി നല്‍കി ശുശ്രൂഷ ചെയ്തുകൊണ്ടും ആവശ്യമെങ്കില്‍ ക്ഷമിച്ചുകൊണ്ടും അവിടുന്ന് സ്‌നേഹിക്കുന്നതു പോലെ സ്‌നേഹിക്കാനുള്ള കഴിവ് ദൈവം നമുക്ക് നല്‍കുന്നു,'' മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

സ്ത്രീയും പുരുഷനും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ച് സംസാരിക്കവെ, ''അതൊരു അമ്പ് പോലെ വേഗത്തിലും വീര്യത്തോടെയും ഹൃദയത്തില്‍ തറച്ചേക്കാം. എങ്കിലും അത് അവിടെ അവസാനിക്കുന്നില്ല'' എന്ന് മാര്‍പാപ്പ പറഞ്ഞു. കാരണം, അത് ''താത്കാലികമോ, പെട്ടെന്ന് ഇല്ലാതാകുന്നതോ ആയ ഒരു വികാരമല്ല.

 ക്രിസ്തു സ്‌നേഹിച്ചതു പോലെ എനിക്ക് എങ്ങനെ സ്‌നേഹിക്കാന്‍ കഴിയും എന്ന ചോദ്യത്തിന് മുന്‍ഗണന നല്‍കുകയും, എനിക്ക് എന്ത് ലഭിക്കും എന്ന ചോദ്യത്തെ പിന്നിലേക്ക് മാറ്റുകയും ചെയ്യുന്ന സ്‌നേഹത്തിലൂടെയാണ്, പരസ്പര വിശ്വാസത്തിലും എല്ലാ ദൈവവിളികളുടെയും ഹൃദയമിടിപ്പായ 'എന്നേക്കുമായി' എന്ന വാക്കിലും അധിഷ്ഠിതമായ ആഴമേറിയ ബന്ധങ്ങള്‍ കെട്ടിപ്പടുക്കപ്പെടുന്നത്,'' എന്ന് പാപ്പ വിശദീകരിച്ചു.

Tags

Share this story

From Around the Web