താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി തട്ടുകടകൾ തകർത്തു: ഒരാൾക്ക് പരുക്ക്

 
Accident
താമരശ്ശേരി : ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകൾ തകർത്തു. രണ്ട് തട്ടുകടകളാണ് ഇടിച്ചു തകര്‍ത്തത്. അപകടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. ലോറി ഡ്രൈവര്‍ പെരിന്തൽമണ്ണ സ്വദേശി ജുറൈസിനാണ് പരുക്കേറ്റത്. മൈസൂരുവിൽ നിന്നും കോട്ടയത്തേക്ക് അരി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങി വരവേയാണ് അപകടമുണ്ടായത്.താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകൾ തകർത്തു. രണ്ട് തട്ടുകടകളാണ് ഇടിച്ചു തകര്‍ത്തത്. അപകടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. ലോറി ഡ്രൈവര്‍ പെരിന്തൽമണ്ണ സ്വദേശി ജുറൈസിനാണ് പരുക്കേറ്റത്. മൈസൂരുവിൽ നിന്നും കോട്ടയത്തേക്ക് അരി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങി വരവേയാണ് അപകടമുണ്ടായത്.

Tags

Share this story

From Around the Web