പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

 
lorry

പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. 

ലോറി ഡ്രൈവര്‍ നസറുദ്ദീനാണ് മരിച്ചത്. കല്ലടിക്കോടിന് സമീപമാണ് അപകമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മുണ്ടൂര്‍ മുതല്‍ കല്ലടിക്കോടുവരെ ഗതാഗത തടസ്സം രൂപപ്പെട്ടു.


വ്യാഴാഴ്ച രാവിലെയാണ് സംഭവം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലോറികളിലൊന്നില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊടുക്കാനുള്ള അറക്കപ്പൊടിയായിരുന്നു. ഈ ലോറിയിലെ ഡ്രവറായിരുന്നു മരിച്ച നസറുദ്ദീന്‍. അപകടത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

അപകടംകണ്ട് വാഹനത്തില്‍നിന്ന് പെട്ടെന്ന് ഇറങ്ങിയതിനാലാണ് ജീവപായമില്ലാതെ രക്ഷപ്പെട്ടതെന്ന് കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ വ്യക്തമാക്കി.

സ്ഥലത്ത് ക്രെയിനുകളെത്തി വാഹനങ്ങള്‍ നീക്കുന്നതിനാല്‍ ഗതാഗത തടസ്സം രൂപപ്പെട്ടു.

Tags

Share this story

From Around the Web