ലണ്ടനിലെ തെരുവില്‍ സുവിശേഷ പ്രസംഗത്തിന് നിരോധനം; നിയമപോരാട്ടത്തിനൊടുവില്‍ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി പ്രാദേശിക ഭരണകൂടം

  • ​​​​​​​
 
KINGSBOROUGH


ലണ്ടന്‍: തെരുവില്‍ നടത്തുന്ന സുവിശേഷ പ്രസംഗം, ലഘുലേഖ വിതരണം, മതപരമായ സന്ദേശങ്ങളുടെയും ബൈബിള്‍ വചനങ്ങളുടെയും പൊതു പ്രദര്‍ശനം എന്നിവ തടയുന്ന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി പടിഞ്ഞാറന്‍ ലണ്ടനിലെ ഹില്ലിംഗ്ടണ്‍ നഗരം. നിയന്ത്രണങ്ങള്‍ നിയമവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വാദിച്ചാണ് യുക്സ്ബ്രിഡ്ജ് ആസ്ഥാനമായുള്ള പന്തക്കോസ്റ്റല്‍ സഭയായ കിംഗ്സ്ബറോ സെന്റര്‍ വിശ്വാസം തെരുവില്‍ പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം പുനഃസ്ഥാപിച്ചെടുത്തത്.

ലണ്ടന്‍ ബറോ ഓഫ് ഹില്ലിംഗ്ഡണ്‍ പുറപ്പെടുവിച്ച പൊതുയിട സംരക്ഷണ ഉത്തരവ് പ്രകാരം തങ്ങളുടെ ഔട്ട്റീച്ച് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് 2023-ല്‍  കിംഗ്സ്ബറോ സെന്റര്‍ ജുഡീഷ്യല്‍ അവലോകനത്തിനായി അപേക്ഷ നല്‍കി.

 യുക്സ്ബ്രിഡ്ജ് ടൗണ്‍ സെന്ററില്‍ ആംപ്ലിഫിക്കേഷന്‍ ഉപകരണങ്ങളുടെ ഉപയോഗം, മതസാഹിത്യ വിതരണം, ബൈബിള്‍ വാക്യങ്ങളുടെ പ്രദര്‍ശനം എന്നിവ നിരോധിച്ചതിനെ തുടര്‍ന്ന്  ഈ കൂട്ടായ്മയുടെ സുവിശേഷ പ്രസംഗങ്ങള്‍, ലഘുലേഖ വിതരണം എന്നിവ പോലീസ് തടയുകയായിരുന്നു.

ക്രിസ്ത്യന്‍ കണ്‍സേണിന്റെ നിയമ വിഭാഗമായ കിസ്ത്യന്‍ ലീഗല്‍ സെന്ററിന്റെ (സിഎല്‍സി)  പിന്തുണയോടെ കിംഗ്സ്ബറോ സെന്റര്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ട്  പൊതു ഇടങ്ങളില്‍ സുവിശേഷം പ്രസംഗിക്കാനുളള അനുമതി ലഭ്യമാക്കിയത്.

കിംഗ്സ്ബറോ സെന്ററിന്റെ നിയമപരമായ ചെലവുകള്‍ വഹിക്കാന്‍ ഹില്ലിംഗ്ഡണ്‍ കൗണ്‍സില്‍ സമ്മതിച്ചിട്ടുണ്ട്. ഇത് ഏകദേശം 20,000 പൗണ്ട് വരും.

Tags

Share this story

From Around the Web