''ലോഗോസ് ക്വിസ്'' രജത ജൂബിലി ആഘോഷിക്കുന്നു
കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ ക്വിസ് മത്സരമായി അറിയപ്പെടുന്ന ലോഗോസ് ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. രജത ജൂബിലിയുടെ ആഘോഷങ്ങള്‍ ഏപ്രില്‍ 18ന് പാലാരിവട്ടം പി.ഒ.സിയില്‍ വച്ച് നടത്തപ്പെടും.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, KCBC പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് ബാവയും ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ജൂബിലി സ്മരണിക കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ ബിഷപ്പ് ജോസ് പുളിക്കല്‍ പ്രകാശനം ചെയ്യും. ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന ലോഗോസ് ക്വിസ് സ്റ്റാമ്പിന്റെ അനാഛാദനകര്‍മം മുന്‍ ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ നിര്‍വഹിക്കും. ''ക്രിസ്തു ജയന്തി 2000'' ആഘോഷങ്ങളുടെ ഭാഗമായി കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റി ലോഗോസ് ക്വിസ് എന്ന ബൈബിള്‍ പഠന കളരി ആരംഭിക്കുന്ന സമയത്ത് ചെയര്‍മാനായിരുന്ന ബിഷപ്പ് ജോര്‍ജ് പുന്നക്കോട്ടില്‍ കഴിഞ്ഞ 25 വര്‍ഷവും പരീക്ഷയെഴുതിയ 137 പേരെ ചടങ്ങില്‍ ആദരിക്കും.
ബൈബിള്‍ സൊസൈറ്റിയുടെയുടെ മുന്‍ വൈസ് ചെയര്‍മാനായിരുന്ന . ജസ്റ്റിസ് കുര്യന്‍ ജോസഫ് ലോഗോസ് ക്വിസിന്റെ വിജയത്തിനായി ഈ വര്‍ഷങ്ങളില്‍ നിസ്തുല ശുശ്രൂഷചെയ്തവരെ ആദരിക്കും. KCBC ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് ചെയര്‍മാന്‍ ആന്റണി പാലിമറ്റം, സെക്രട്ടറി ഡോ. ജോജു കോക്കാട്ട്, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ തുടങ്ങിയവര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
സമാനകതളില്ലാത്ത ഒരു ബൈബിള്‍ പഠനകളരിയായി ലോഗോസ് ക്വിസ് ആഗോളസഭയില്‍ മാറിയിരിക്കുകയാണെന്ന് KCBC പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഏകദേശം അഞ്ചുലക്ഷത്തില്‍പരം ആളുകള്‍ ബൈബിള്‍ പഠനത്തിനായി ഒരുമിച്ച് ഒരേ സയമം പങ്കെടു ക്കുന്ന ബൈബിള്‍ ശുശ്രൂഷ ലോകത്തൊരു സ്ഥലത്തും കണ്ടെത്താനാകില്ലയെന്ന് റോമിലെ കാത്തലിക് ബിബ്‌ളിക്കല്‍ ഫെഡറേഷന്‍ സെക്രട്ടറി ഡോ. ജാന്‍ സ്റ്റെഫാനോ അഭിപ്രായപെട്ടു.