നവംബര്‍ രണ്ടിന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി; മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാള്‍ പ്രമാണിച്ചാണ് അവധി പ്രഖ്യാപനം, പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും
Updated: Oct 27, 2026, 17:39 IST
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാള്‍ എന്നിവ പരിഗണിച്ചാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.