ആത്മീയതയുടെ ആഴങ്ങളില്‍ ജീവിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണം: സിഎല്‍സി നേതൃനിരയോട് മാര്‍ പോളി കണ്ണൂക്കാടന്‍

 
mar mathe

ചാലക്കുടി: ആത്മീയതയുടെ ആഴങ്ങളില്‍ ജീവിച്ചുകൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. സിഎല്‍സി ദേശീയ, സംസ്ഥാന ഭാരവാഹികളുടെ നേതൃസംഗമം 'സെര്‍വിയം 2026' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ചുവടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങളെ കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമാക്കി മുന്നേറണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍ദേശിച്ചു.

ഡേവിസ് കൊച്ചുവീട്ടില്‍ പതാക ഉയര്‍ത്തി. വിവിധ സെഷനുകളില്‍ ഫാ. ജോസ് ഇടശേരി, ഒ.ഡി. വര്‍ക്കി, പ്രഫ. ജോസഫ് സി. മറ്റം, അഡ്വ. ജോസഫ് അറങ്ങാശേരി, പി.എല്‍. അനില്‍, ഒ.എസ്. ടോമി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫൊറോന വികാരി ഫാ. വര്‍ഗീസ് പാത്താടന്‍, ജോസി കോണോത്ത്, കോര്‍ഡിനേറ്റര്‍ വില്‍സന്‍ കല്ലന്‍, ജോജോ മനക്കില്‍, സീന ജോസഫ്, ഇഗ്‌നേഷ്യസ് തോമസ്, ജോണ്‍സണ്‍ വാളൂര്‍, റീത്ത ദാസ്, സി.കെ. ഡാനി, സണ്ണി കുണ്ടുകു ളം, ലീന ബാബു, ബാബു മേലേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web