മനുഷ്യാന്തസ്സ്‌ മാനിക്കാനും സാഹോദര്യവും സമാധാനവും പ്രോത്സാഹിപ്പിക്കാനും പഠിപ്പിക്കുന്നതാകണം സാഹിത്യം: പാപ്പാ

Leo papa

വടക്കേ ഇറ്റലിയിലെ ടൂറിൻ നഗരത്തിൽ നടക്കുന്ന മുപ്പത്തിയെട്ടാമത്‌ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (Turin International Book Fair) ആശംസകളേകിയും, മനുഷ്യജീവിതം മെച്ചപ്പെടുത്താൻ സാഹിത്യത്തിനുള്ള വിളി ചൂണ്ടിക്കാട്ടിയും ലിയോ പതിനാലാമൻ പാപ്പാ. മെയ് പതിനാലിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ (Card. Pietro Parolin) ഒപ്പിട്ട് ടൂറിൻ അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ റൊബേർത്തോ റെപ്പോളെയ്ക്കയച്ച (Card. Roberto Repole) ടെലെഗ്രാം സന്ദേശത്തിലൂടെയാണ് സാഹിത്യത്തിനുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

"കുട്ടികളാൽ രക്ഷിക്കപ്പെട്ട ലോകം" എന്ന പേരിൽ നടക്കുന്ന ഈ പുസ്തകമേളയിൽ സംബന്ധിക്കുന്ന ഏവർക്കും തന്റെ ഹൃദ്യമായ അഭിവാദ്യങ്ങളേകാൻ കർദ്ദിനാൾ റെപ്പോളെയോട് ആവശ്യപ്പെട്ട പാപ്പാ, യുഗങ്ങളുടെ ഭീകരതയും, നിസംഗതയുടെ മരവിപ്പും മൂലം ശ്വാസം മുട്ടുന്ന ഇക്കാലത്തും, ലോകത്തെ പുതിയൊരു കാഴ്ചപ്പാടോടെ നോക്കാനും, സമൂഹത്തിൽ പ്രത്യാശയുടെ ഒരു തിരിനാളം തെളിക്കാനും കുട്ടികൾക്ക് സാധിക്കുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മനുഷ്യരുടെ, പ്രത്യേകിച്ച് കൂടുതൽ ദുർബലരായവരുടെ അന്തസ്സ് തിരിച്ചറിയാൻ സഹായിക്കുന്ന ഒരു സാഹിത്യമാണ് ഇന്ന് നമുക്ക് ആവശ്യമുള്ളതെന്ന് പ്രസ്താവിച്ച പാപ്പാ, സാഹിത്യത്തിന് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പഠനശാലയാകാൻ സാധിക്കുമെന്ന് എഴുതി.

സംവാദങ്ങളും ഐക്യവും വളർത്തുന്നതിൽ സംസ്കാരത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അറിവുപകരാൻ ഈ പുസ്തകമേളയ്ക്കാകട്ടെയെന്ന് പരിശുദ്ധ പിതാവിന്റെ പേരിൽ എഴുതിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, ഈയൊരു മേളയിൽ പങ്കെടുക്കുന്നവർക്ക് പരിശുദ്ധ പിതാവിന്റെ ആശീർവാദവും നേർന്നു.

Tags

Share this story

From Around the Web