എനിക്ക് പറയാനുളളത് കൂടി കേള്‍ക്കൂ, രാജി വിവാദം വിശദീകരിക്കാന്‍ ആര്‍ ശ്രീലേഖ; ഞായറാഴ്ച വിശദീകരണം നല്‍കുമെന്ന് എഫ് ബി പോസ്റ്റ്

 
sreelekha


തിരുവനന്തപുരം: രാജി വിവാദം വിശദീകരിക്കാന്‍ ആര്‍ ശ്രീലേഖ. ഞായറാഴ്ച വിശദീകരണം നല്‍കുമെന്ന് എഫ് ബി പോസ്റ്റ്. തനിക്ക് പറയാനുളളത് കൂടി കേള്‍ക്കു എന്നും ആര്‍ ശ്രീലേഖ കുറിച്ചു. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


''ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.
ഒക്ടോബര്‍ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ''- ആര്‍ ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം നേതൃത്വം അനുനയിപ്പിച്ചതോടെയാണ് രാജി പിന്‍വലിച്ചത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് അധ്യക്ഷന്‍ അറിയിച്ചതായാണ് വിവരം. രാജി തീരുമാനം മാറ്റിയതോടെ വാട്‌സ്ആപ്പില്‍ പങ്കുവെച്ച 'രാജി സന്ദേശ'വും ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രാജിവച്ചെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. വ്യക്തിപരമാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബര്‍ 30ന് മേയര്‍ വി വി രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്ന് ആര്‍ ശ്രീലേഖ ശാസ്തമംഗലത്തെ 'കൗണ്‍സിലര്‍ അറിയിപ്പ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അറിയിച്ചിരുന്നു.

കോപ്പി ജില്ലാ കളക്ടര്‍ക്ക് തിങ്കളാഴ്ച നല്‍കുമെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു. 'നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു'വെന്നും സന്ദേശത്തിലുണ്ട്. എന്നാല്‍ ആര്‍ ശ്രീലേഖ രാജിവെച്ച വിവരം അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ് എന്നായിരുന്നു മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും പ്രതികരിച്ചത്.

Tags

Share this story

From Around the Web