സ്വാതന്ത്ര്യദിനത്തിലും പുലര്‍ച്ചെ മുതല്‍ ബാറില്‍ മദ്യ വില്‍പ്പന. എക്‌സൈസിന്റെ മിന്നല്‍ പരിശോധനയില്‍ പിടിവീണു. മണര്‍കാട്ടെ രാജ് റീജന്റ് ബാര്‍ എക്‌സൈസ് അടച്ചു പൂട്ടി

 
bar

കോട്ടയം: പുലര്‍ച്ചെ മുതല്‍ തന്നെ തുറന്ന് പ്രവര്‍ത്തിച്ച മണര്‍കാട് കവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന രാജ് റീജന്റ് ബാര്‍ എക്‌സൈസ് സംഘം പൂട്ടിച്ചു.

സ്വാതന്ത്ര്യദിനം പ്രമാണിച്ചു ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പന ശാലകള്‍ അടച്ചിട്ട അവസരം മുതലെടുത്താണ് പുലര്‍ച്ചെ മുതല്‍ കച്ചവടം നടന്നത്.

  ഇന്നു രാവിലെ എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡും, എക്സൈസ് വിജിലന്‍സ് സംഘവും ചേര്‍ന്നു നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ബാര്‍ അടച്ചു പൂട്ടിയത്.

 രാവിലെ പത്തു മണി മുതലാണ് ബാറുകളുടെ പ്രവര്‍ത്തി സമയം. എന്നാല്‍, പുലര്‍ച്ചെ അഞ്ചു മുതല്‍ തന്നെ രാജ് റീജന്റ് ബാര്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നതായാണ് എക്സൈസ് സംഘം കണ്ടെത്തിയത്.

 തുടര്‍ന്നാണ് ബാറില്‍ പരിശോധന നടത്തിയതും പൂട്ടിച്ചതും. ബാറിന്റെ ലൈസന്‍സ് അടക്കം താല്കാലികമായി റദ്ദു ചെയ്തു. കോട്ടയത്തെ ബാറുകള്‍ പുലര്‍ച്ചെ മുതല്‍ മദ്യം വില്‍ക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും എക്‌സൈസ് മന്ത്രി എം. ലിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

മന്ത്രിയുടെ താക്കീത് വകവെക്കാതെയായിരുന്നു ബാറിന്റെ പ്രവര്‍ത്തനം

Tags

Share this story

From Around the Web