വാട്ടര്‍ ബോട്ടിലില്‍ ചാരായം! കോഴിക്കോട് സ്‌കൂളില്‍ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരന്‍ പിടിയില്‍

 
CHARAYAM


കോഴിക്കോട് താമരശ്ശേരിയില്‍ സ്‌കൂളില്‍ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരന്‍ പിടിയില്‍. സ്‌കൂളിലെ ബാഗ് പരിശോധനയില്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നാണ് ചാരായം കണ്ടെത്തിയത്. സഹപാഠി നല്‍കിയതാണെന്നായിരുന്നു വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നത്. 


വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ചന്‍ വാറ്റിയ ചാരായമാണ് സ്‌കൂളില്‍ എത്തിച്ചതെന്ന് വിദ്യാര്‍ഥി മൊഴി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് 28 ലിറ്റര്‍ ചാരായം പൊലീസ് പിടിച്ചെടുത്തു. രണ്ടാനച്ചന്‍ ഒളിവിലെന്ന് പൊലീസ് പറഞ്ഞു.


സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിച്ചത്. ഇതിലാണ് ചാരായം പിടികൂടിയത്. തുടര്‍ന്ന് താമരശ്ശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസെത്തി വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതിലൂടെയാണ് രണ്ടാനച്ചന്‍ വാറ്റാറുണ്ടെന്നും സഹായത്തിന് തന്നെ വിളിക്കാറുണ്ടെന്നും മൊഴി നല്‍കിയത്. 

പിന്നാലെയാണ് വീട്ടില്‍ പൊലീസ് പരിശോധന നടത്തി, ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 28 ലിറ്റര്‍ ചാരായം പിടികൂടിയത്. 56 കുപ്പികളാണ് കണ്ടെത്തിയത്. രണ്ട് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags

Share this story

From Around the Web