തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ സിംഹവാലന്‍ കുരങ്ങ് തിരികെ കയറി

 
zoo


തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പുറത്ത് ചാടിയ സിംഹവാലന്‍ കുരങ്ങ് തിരികെ കയറി. സന്ദര്‍ശകരെ അകത്ത് പ്രവേശിപ്പിച്ചു തുടങ്ങി. കുരങ്ങിനെ കൂട്ടിലടച്ചുവെന്ന് മൃ?ഗശാല അധികൃതര്‍ അറിയിച്ചു. 

37 വയസ് പ്രായമുള്ള പെണ്‍ കുരങ്ങാണ് ചാടിപ്പോയിരുന്നത്. കുരങ്ങ് ചാടി പോയതിനെ തുടര്‍ന്ന് ടിക്കറ്റ് കൗണ്ടര്‍ താത്കാലികമായി അടച്ചിരുന്നു. കുരങ്ങ് തിരികെ എത്തിയതോടെ ടിക്കറ്റ് കൗണ്ടര്‍ വീണ്ടും തുറന്നു. 

ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലന്‍ കുരങ്ങുകളെ പാര്‍പ്പിച്ചിരിക്കുന്നത്. ആറ് സിംഹവാലന്‍ കുരങ്ങുകളാണ് മൃഗശാലയില്‍ ആകെയുള്ളത്. മൂന്ന് ആണ്‍കുരങ്ങും മൂന്ന് പെണ്‍ കുരങ്ങും ആണ് ഉള്ളത്. മുന്‍പ് ഹനുമാന്‍ കുരങ്ങ് ചാടിയിരുന്നു.

Tags

Share this story

From Around the Web