കോഴിക്കോട് വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ ചുഴലി. മരങ്ങള്‍ കടപുഴകി വീണു. 

 
rain


കോഴിക്കോട്: കോഴിക്കോട് വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ ചുഴലി. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇന്ന് ഉച്ചയോടെ മാമുണ്ടേരി , ചെറുമോത്ത് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്.


അതേസമയം താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയില്‍ മരം നിലംപൊത്താറായ അവസ്ഥയിലാണ്. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങള്‍ മാത്രമെ പോകാന്‍ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Tags

Share this story

From Around the Web